പത്തനാപുരം: സംസ്ഥാന ഫാമിംഗ് കോർപ്പറേഷനിലെ തൊഴിലാളികൾക്ക് കൊവിഡ് വാക്സിൻ ഫാമിംഗ് കോർപ്പറേഷൻ ആശുപത്രി വഴി നൽകണമെന്ന് സർക്കാരിനോടും മാനേജ്മെന്റിനോടും സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ വർക്കേഴ്സ് ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് കറവൂർ എൽ.വർഗീസും സെക്രട്ടറി എസ്. ഷാജിയും ആവശ്യപ്പെട്ടു. സംസ്ഥാന ഫാമിംഗ് കോർപ്പറേഷന്റെ ചിതൽ വെട്ടി, കുമരം കുടി, മുള്ളു മല ,ചെരിപ്പിട്ട കാവ് എന്നീ എസ്റ്റേറ്റുകളിലായി 40 വയസിന് മുകളിൽ പ്രായമുള്ള തൊഴിലാളികൾക്ക് സമയബന്ധിതമായി വാക്സിൻ ലഭിക്കുന്നതിനായി എസ്.എഫ്.സി.കെയുടെ അലി മുക്കിലുള്ള ആശുപത്രിയിലൂടെ വാക്സിൻ നൽകാൻ സംസ്ഥാന സർക്കാരുമായി ധാരണ ഉണ്ടാക്കുന്നതിന് മനേജ്മെമെന്റ് നടപടി സ്വീകരിക്കണമെന്നും ഫാം വർക്കേഴ്സ് ഫെഡ് റേഷൻ (സി.ഐ.ടി.യു) ഭാരവാഹികൾ ആവശ്യപ്പെട്ടു.