ismayil

കൊട്ടിയം: ഭർത്താവ് മരിച്ച് മണിക്കൂറുകൾക്കകം ഭാര്യയും മരിച്ചു. കൊല്ലം താമരക്കുളം പറമ്പിൽ കുടുംബാംഗം ഇരവിപുരം ജോളി ജംഗ്ഷൻ സ്നേഹധാരാ നഗർ 56 കോട്ടപ്പുറം ഹൗസിൽ മുഹമ്മദ് ഇസ്മായിൽ (80), ഭാര്യ സൈനബാ ബീവി (70) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ ഒന്നോടെയാണ് മുഹമ്മദ് ഇസ്മായിൽ മരിച്ചത്. ഇദ്ദേഹത്തിന്റെ ഖബറടക്കത്തിനുള്ള സംവിധാനങ്ങൾ നടക്കുന്നതിനിടെ ഉച്ചയോടെ സൈനബാ ബീവിയും മരിച്ചു. ഇരുവരുടെയും സംസ്കാരം നടത്തി. മക്കൾ: നദീറ, സുനിത, സുനിൽ. മരുമക്കൾ: അൻസറുദീൻ, അക്ബർ ഷാ, സെയ്ദ.