govinda

കൊട്ടിയം: പ്രമുഖ സംഗീതജ്ഞനും സംഗീതാദ്ധ്യാപകനും പൊതുപ്രവർത്തകനുമായ ഉമയനല്ലൂർ ചിറതലയ്ക്കൽ നാഗനിലയത്തിൽ പി. കൊച്ചുഗോവിന്ദൻ ആചാരിയെന്ന ഉമയനല്ലൂർ പി.കെ. ഗോവിന്ദരാജ് (69) നിര്യാതനായി. കൊവിഡ് ബാധയെ തുടർന്നാണ് മരണം. സംസ്കാരം നടത്തി.

1980ൽ വിദ്യാഭ്യാസ വകുപ്പിൽ സംഗീതാദ്ധ്യാപകനായി. പ്രവർത്തിച്ച സ്കൂളുകളിൽ റെഡ്ക്രോസ്, സ്കൗട്ട് ആൻഡ് ഗൈഡ്സ് എന്നിവയുടെ ചുമതല നിർവഹിച്ച് ശ്രദ്ധനേടി. കൊല്ലം നാടാർ സംഘം, തമിഴ് സംഘം തുടങ്ങിയ സംഘടനകളുടെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ഗീതാകുമാരി. മക്കൾ: ദർശന ഗോവിന്ദ്, അർച്ചന ഗോവിന്ദ്.