ayiroor-shetrhram
കയ്പമംഗലം അയിരൂർ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ കൊടിയേറ്റുന്നു

കയ്പമംഗലം: അയിരൂർ ശ്രീമഹാവിഷ്ണു ക്ഷേത്രത്തിലെ ഉത്സവത്തിന് കൊടിയേറി. ക്ഷേത്രം തന്ത്രി തരണനെല്ലൂർ പടിഞ്ഞാറെ മന പത്മനാഭൻ നമ്പൂതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിലാണ് കൊടിയേറ്റ് കർമ്മം നടന്നത്. ഉത്സവാഘോഷത്തോടനുബന്ധിച്ച് ദിവസവും രാവിലെ ശീവേലി നടക്കും. നാലിന് വൈകിട്ട് അഞ്ചിന് തേര് വരവ് ആഘോഷിക്കും. ഉത്സവ ദിവസമായ അഞ്ചിന് വൈകിട്ട് 3.30ന് കാഴ്ച ശീവേലി, 6.30ന് ദീപാരാധന, നിറദീപം, പള്ളിവേട്ട, എഴുന്നള്ളിപ്പ്, ആറിന് രാവിലെ ആറാട്ട് എന്നിവ നടക്കും.