pattupadi-sunil
പാട്ടുപാടി വോട്ടഭ്യർത്ഥിച്ച് സുനിൽ ലാലൂർ

തൃപ്രയാർ: നാട്ടിക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുനിൽ ലാലൂർ തളിക്കുളം പഞ്ചായത്തിൽ പര്യടനം നടത്തി. ഫ്രണ്ട്സ് നഗറിൽ നടന്ന സമാപന സമ്മേളനത്തിൽ പാട്ടുപാടിയാണ് സുനിൽ ലാലൂർ വോട്ടഭ്യർത്ഥിച്ചത്. തളിക്കുളം സെന്ററിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ. ദിലീപ്കുമാർ ഉദ്ഘാടനം ചെയ്തു.

മുസ്‌ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ.എ ഹാറൂൺ റഷീദ്,​ പി.എച്ച് ഷഫീക്ക്, ഗഫൂർ തളിക്കുളം, പി.ഐ ഷൗക്കത്തലി, ഹിറോഷ് തൃവേണി, പി.എസ് സുൽഫിക്കർ, വിനോദൻ നെല്ലിപറമ്പിൽ, ടി.വി ശ്രീജിത്ത്, സുമന ജോഷി, ജീജ രാധാകൃഷ്ണൻ, ഷൈജ കിഷോർ തുടങ്ങിയവർ പങ്കെടുത്തു.