എൽ.ഡി.എഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥിക്കുന്നു
വടക്കാഞ്ചേരി: എൽ.ഡി.എഫ് സ്ഥാനാർത്ഥി സേവ്യർ ചിറ്റിലപ്പിള്ളി പറപ്പൂരിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തി. വീടുകളിലും കച്ചവട സ്ഥാപനങ്ങളിലും സന്ദർശിച്ചു. ഗ്രീൻ അറേബ്യൻ ടേസ്റ്റി നാച്ചുറൽ ഫുഡ് പ്രൊഡക്ട്‌സ്, തോളൂർ സ്‌പെഷൽ അച്ചാർ കമ്പനി എന്നിവിടങ്ങളിലെ തൊഴിലാളികളെ കണ്ട് വോട്ടഭ്യർത്ഥിച്ചു. കൊട്ടേക്കാട് തിരഞ്ഞെടുപ്പ് റാലിയും പൊതു സമ്മേളനവും നടന്നു.