കൊടുങ്ങല്ലൂർ: തിരഞ്ഞടുപ്പ് പ്രചാരണം അവസാനിക്കാൻ ഇനി എതാനും ദിവസങ്ങൾ അവശേഷിക്കെ എൻ.ഡി.എ കയ്പമംഗലം മണ്ഡലം സ്ഥാനാർത്ഥി സി.ഡി ശ്രീലാൽ എറിയാട് എടവിലങ്ങ് എന്നീ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ സംഘടിപ്പിച്ച പൊതുയോഗങ്ങളിൽ പങ്കെടുത്തും വോട്ടർമാരോട് നേരിട്ട് വോട്ട് അഭ്യർത്ഥന നടത്തിയും പര്യടനം പൂർത്തിയാക്കി.
എറിയാട് പഞ്ചായത്തിലെ സമാജം പരിസരം, കപ്പൽ ബസാർ, ലൈറ്റ് ഹൗസ്, മേനോൻ ബസാർ, പുത്തൻപള്ളി, മരപ്പാലം, കൊട്ടിക്കൽ, മഞ്ഞളിപള്ളി, പേബസാർ, ചേരമാൻ ബീച്ച്, തിരുവള്ളൂർ എന്നിവടങ്ങളിലും എടവിലങ്ങ് പഞ്ചായത്തിലെ കാര ബീച്ച്, ശാസ്ത ക്ഷേത്രം, ഹനുമാൻ സ്വാമി ക്ഷേത്രം കുഞ്ഞയിനി, നടവരമ്പ്, അയോദ്ധ്യ, നടവരമ്പ്, പുല്ലാനികുളം തുടങ്ങിയ സ്ഥലങ്ങളിലും സ്ഥാനാർത്ഥി സന്ദർശനം നടത്തി. ബി.ഡി.ജെ.എസ് ജില്ലാ സെക്രട്ടറി ഉണ്ണിക്കൃഷ്ണൻ തഷ്ണാത്ത്, ബി.ജെ.പി ജില്ലാ സെൽ കോ- ഓർഡിനേറ്റർ പി.എസ് അനിൽകുമാർ, ബി.ജെ.പി മണ്ഡലം പ്രസിഡന്റ് സെൽവൻ മണക്കാട്ടുപടി, ബി.ഡി.ജെ.എസ് മണ്ഡലം പ്രസിഡന്റ് ഹരിശങ്കർ പുല്ലാനി, പ്രസിദ്ധൻ, പ്രിൻസ്, ശിവരാമൻ, പ്രദീപ്, കെ.കെ പ്രതാപൻ എന്നിവരും സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു.