വടക്കാഞ്ചേരി: ഇടത് വലത് ഭരണം കൊണ്ട് പൊറുതിമുട്ടിയ കേരളത്തിലെ ജനം ഒരു മാറ്റം ആഗ്രഹിക്കുന്നതായി കേന്ദ്ര പാർലമെൻ്ററി കാര്യ മന്ത്രി പ്രഹ്ളാദ് ജോഷി പറഞ്ഞു.
എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ. ടി.എസ് ഉല്ലാസ് ബാബുവിൻ്റെ തിരഞ്ഞെടുപ്പ് പ്രചാരണാർത്ഥം സംഘടിപ്പിച്ച റാലിക്ക് ശേഷം നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാം ശരിയാക്കുമെന്ന് പറഞ്ഞ് അധികാരത്തിൽ വന്ന എൽ.ഡി.എഫ് സ്വർണക്കടത്താണ് ശരിയാക്കിയത്. മുഖ്യമന്ത്രിക്ക് പോലും നൽകാത്ത ശമ്പളമാണ് യോഗ്യത ഇല്ലാത്ത യുവതിക്ക് നൽകിയത്. ഇത് സ്വർണ്ണക്കടത്തിനുള്ള കമ്മിഷനാണ്. പ്രിയങ്കയും രാഹുലും പറയുന്നത് നാട് നന്നാക്കാൻ യു. ഡി.എഫ് എന്നാണ്. എന്നാൽ അമേഠിയിൽ എന്ത് സംഭവിച്ചുവെന്ന് മനസിലാക്കുന്നത് നന്നായിരിക്കും. ശബരിമലയുടെ കാര്യത്തിൽ ലോക്‌സഭയിൽ ഒരക്ഷരം മിണ്ടാത്ത രാഹുലാണ് ഇപ്പോൾ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കെ.എൻ വിനയകുമാർ അദ്ധ്യക്ഷത വഹിച്ചു. എൻ.ഡി.എ നേതാക്കളായ ദയാനന്ദൻ മാമ്പുള്ളി, പി.ജി രവീന്ദ്രൻ, പി.ബി ഇന്ദിര, മോഹനൻ പോട്ടോർ, ഭാഗ്യലക്ഷ്മി, രശ്മി സുനിൽ, കെ.വി ശന്തനു എന്നിവർ പങ്കെടുത്തു.
ആരും പട്ടിണി കിടക്കാത്ത വീടുകളാണ്
എല്‍.ഡി.എഫിന്റെ ഉറപ്പ് : എ. വിജയരാഘവന്
തൃശൂര്‍: ഒരാള്‍ പോലും പട്ടിണി കിടക്കാത്ത വീടുകളാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ നല്കുന്ന ഉറപ്പെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന് പറഞ്ഞു. ഇടതുപക്ഷ ജനാധിപത്യ മുന്നണി തൃശൂര്‍ നിയോജക മണ്ഡലം പ്രകടന പത്രിക പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം.
എല്ലാ വിഭാഗം ജനങ്ങളെയും ഉള്‍ക്കൊള്ളുന്ന സമഗ്രമായ വികസന സമീപനമാണ് എല്‍.ഡി.എഫ് പ്രകടന പത്രികയുടെ സവിശേഷത. കേരളത്തിലെ മുഴുവന്‍ വീട്ടമ്മമാര്‍ക്കും പെന്ഷന് ഏര്‍പ്പെടുത്തി സ്ത്രീ സമൂഹത്തിന്റെ സാമ്പത്തിക സുരക്ഷയും സാമൂഹിക സുരക്ഷയും ഉറപ്പാക്കുന്നതാണ് എല്‍.ഡി.എഫ് നയം. മറ്റൊരു രാഷ്ട്രീയ പ്രസ്ഥാനത്തിനും ഈ ഉറപ്പ് നല്‍കാനാവില്ല. അതുകൊണ്ടുതന്നെ കേരളത്തില്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ ഭരണം തുടരുമെന്ന കാര്യത്തിലും സംശയമില്ല. തൃശൂര്‍ നിയോജക മണ്ഡലത്തില്‍ കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും പുതുതായി നിരവധി പദ്ധതികള്‍ക്ക് തുടക്കം കുറിക്കുകയും ചെയ്തു.
തുടക്കം കുറിച്ച പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിനും ഭരണാനുമതി ലഭിച്ച പ്രവൃത്തികള്‍ സാങ്കേതിക നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നിര്‍മ്മാണപ്രവൃത്തി ആരംഭിച്ച് സമയബന്ധിതമായി പൂര്‍ത്തീകരിക്കുന്നതിനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരും തൃശൂര്‍ മണ്ഡലത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ എം.എല്‍.എയും ഉണ്ടാകേണ്ടത് അനിവാര്യമാണെന്നും എ. വിജയരാഘവന് കൂട്ടിച്ചേര്‍ത്തു. തിരഞ്ഞെടുപ്പ് കമ്മിറ്റി പ്രസിഡന്റ് കെ.വി ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാര്‍ത്ഥി പി. ബാലചന്ദ്രന്, കൃഷിമന്ത്രി വി. എസ് സുനില്‍കുമാര്‍, സി.പി.എം ജില്ലാ സെക്രട്ടറി എം.എം വര്‍ഗ്ഗീസ്, സി.പി.ഐ ജില്ലാ സെക്രട്ടറി കെ. കെ വത്സരാജ്, നേതാക്കളായ പി. കെ ഷാജന്, സി.ആര് വത്സന്, പോള്‍ എം. ചാക്കോ, ഉണ്ണിക്കൃഷ്ണന് ഈച്ചരത്ത് തുടങ്ങിയവര്‍ സംസാരിച്ചു.