കൊടുങ്ങല്ലൂർ: യു.ഡി.എഫ് ഭരിക്കണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നതെന്ന് വി.എം സുധീരൻ. കൊടുങ്ങല്ലൂരിൽ സ്ഥാനാർത്ഥി എം.പി ജാക്സൻ്റെ യു.ഡി.എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ വിജയം ആഗ്രഹിക്കുന്നതിൽ രാഷ്ട്രീയ ഭേദമില്ല. ഒരു ഏകാധിപതി ഭരണകർത്താവായി പിണറായി മാറിക്കഴിഞ്ഞു. പിണറായി തന്നെ പാർട്ടി, ഭരണം പിണറായി തന്നെ. എല്ലാ മേഖലകളിലും പിണറായി ഒറ്റയ്ക്ക് കൈകാര്യം ചെയ്യുന്നു. ഇടതുപക്ഷ മുഖ്യമന്ത്രിമാർക്ക് നാണക്കേട് വരുത്തിയിരിക്കുകയാണ് പിണറായി. എല്ലാ മേഖലകളിലും ഒന്നിന്നൊന്ന് വകുപ്പുകളിലും ആരോപണം വരുന്നത് അറിയില്ലായെന്ന് പറയുന്ന പിണറായി നേരത്തെ ഇറങ്ങിപ്പോകേണ്ടതായിരുന്നു. ആ സ്ഥാനത്ത് ഇരിക്കാൻ പിണറായിക്ക് യോഗ്യതയില്ലെന്നും സുധീരൻ പറഞ്ഞു. ടി.യു രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്ഥാനാർത്ഥി എം.പി ജാക്സൻ, ടി.എം നാസർ, എം.കെ മാലിക്ക്, വേണു വെണ്ണറ, അഡ്വ. വി.എം മൊഹിയുദ്ദീൻ, എ.എ അഷ്റഫ്, ടി.എ നൗഷാദ്, സി.ജി ചെന്താമരാക്ഷൻ എന്നിവർ പ്രസംഗിച്ചു.