kktm

കൊടുങ്ങല്ലൂർ: അരനൂറ്റാണ്ടു മുമ്പത്തെ കലാലയ ഓർമ്മകളുടെ നിറവിൽ ഒരു കുടുംബസംഗമം. കൊടുങ്ങല്ലൂർ കെ.കെ.ടി.എം ഗവ. കോളേജിലെ 1968- 70 കാലഘട്ടത്തിലെ പൂർവവിദ്യാർത്ഥി സംഗമം 'റോയൽ എ റീയൂണിയൻ' പിന്നിട്ട വഴികളിലൂടെ തിരിഞ്ഞുനോട്ടമായി മാറി.

കുടുംബസംഗമത്തിൽ പ്രസിഡന്റ് പി. രാമനാഥൻ അദ്ധ്യക്ഷത വഹിച്ചു. ചരിത്രകാരൻ കൂടിയായ പ്രൊഫ. ഭാർഗവൻ പിള്ള ഉദ്ഘാടനം ചെയ്തു. കെ.കെ. മാധവൻ സ്വാഗതം പറഞ്ഞു. സെക്രട്ടറി എം.കെ. റസാക്ക് റിപ്പോർട്ട് അവതരിപ്പിച്ചു. കെ.എ. യൂസഫ് , സി.കെ. അബ്ദുൾ ഖാദർ, ഡോ. പി.വി. ശബരി, എ.കെ. വേണുഗോപാൽ രാജ, ടി.സി. ജോൺ, കെ.വി. ബഷീർ, എ.ബി. പാത്തു എന്നിവർ സംസാരിച്ചു. പ്രൊഫ. ഭാർഗവൻ പിള്ളയെ പൊന്നാട അണിയിച്ച് ആദരിച്ചു. ടി.എ. കോമളം നന്ദി പറഞ്ഞു.