aama
ചളിക്കുഴിയിൽ കുടുങ്ങിയ ആമയുമായി നാട്ടുകാരും പൊലീസും

കൊടുങ്ങല്ലൂർ: ചളിക്കുഴിയിൽ കുടുങ്ങിയ കടലാമക്ക് നാട്ടുകാരും കോസ്റ്റൽ പൊലീസും തുണയായി. അഴീക്കോട് പടന്ന പാലത്തിന് പടിഞ്ഞാറുവശം മടൽ മൂടിയ സ്ഥലത്ത് ചളിക്കുഴിയിൽ കുടുങ്ങിയ 70 കിലോ തൂക്കം വരുന്ന കൂറ്റൻ കടലാമയെയാണ് നാട്ടുകാരും കോസ്റ്റൽ പൊലീസും രക്ഷപ്പെടുത്തിയത്. ചലിക്കാൻ സാധിക്കാത്ത വിധത്തിൽ കുടുങ്ങിക്കിടന്ന ആമയെ നാട്ടുകാരാണ് ആദ്യം കണ്ടത്. ഇവരുടെ നേതൃത്വത്തിൽ ചളിയിൽ നിന്നും ആമയെ പുറത്തെടുക്കുകയായിരുന്നു. പിന്നീട് അഴീക്കോട് തീരദേശ പൊലീസിന്റെ സഹായത്തോടെ കടലിലേക്ക് വിട്ടു. നാട്ടുകാരായ ആളംപറമ്പിൽ സിദ്ദിഖ്, പുത്തൻ തെരുവിൽ മുനീർ, ചേന്നമംഗലം നാസർ, പൊയിലിങ്ങൽ അൻവർ, ലുക്ക്മാൻ, വൈപ്പിപാടത്ത് ആഷിക്, പകോതി പറമ്പിൽ സിദ്ദിഖ്, ചള്ളിയിൽ ബിജുകുമാർ, പള്ളിയിൽ മൈക്കിൾ, പരുത്തിയേഴത്ത് സബീർ എന്നിവരാണ് ആമയെ രക്ഷപ്പെടുത്തിയത്‌. കോസ്റ്റൽ പൊലീസ് സ്റ്റേഷൻ എസ്‌.ഐ സലിലകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശിവപ്രസാദ്, കോസ്റ്റൽ വാർഡൻ സനൽ, ജോബിൻ എന്നിവരുടെ നേതൃത്വത്തിൽ ആമയെ കടലിലേക്ക് വിട്ടു.