പാവറട്ടി: പാചകവാതകത്തിന് വിലകൂട്ടിയ കേന്ദ്ര സർക്കാരിനെതിരെ തെരുവിൽ അടുപ്പുകൂട്ടി സ്ത്രീകളുടെ പ്രതിഷേധം. ജനാധിപത്യ മഹിളാ അസോസിയേഷൻ കണ്ടാണശ്ശേരി പഞ്ചായത്ത് ഇരുപത്തിനാലാം ബൂത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് അടുപ്പുകൂട്ടി സമരം സംഘടിപ്പിച്ചത്.
കണ്ടാണശ്ശേരി ഗ്രാമീണ വായനശാലയ്ക്ക് മുൻപിലാണ് ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമരം നടന്നത്. മേഖല ജോയിന്റ് സെക്രട്ടറി സുഷ രാജീവ്, കണ്ടാണശ്ശേരി ഈസ്റ്റ് ബ്രാഞ്ച് സെക്രട്ടറി ജയലക്ഷ്മി, ഗ്രാമ പഞ്ചായത്ത് മെമ്പർ ഷീബ ചന്ദ്രൻ, കോമളവല്ലി ടീച്ചർ, ശ്യാമ, സുമിത ശിവാനന്ദൻ, സൗമ്യ ധനൻ, അനിത ജിജു, സിനി തുടങ്ങിയവർ അടുപ്പ് കൂട്ടി സമരത്തിന് നേതൃത്വം നൽകി.