തൃപ്രയാർ: കരയിലും കടലിലും ഒരേ പോലെ കൊള്ള നടത്തികൊണ്ടിരിക്കുന്ന പിണറായി സർക്കാരിനെതിരെ ജാഗ്രത പുലർത്താൻ മത്സ്യതൊഴിലാളികൾ തയ്യാറാകണമെന്ന് വി.എം സുധീരൻ. നാട്ടിക മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. സുനിൽ ലാലൂരിന്റെ തീരദേശ പദയാത്ര ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചെയർമാൻ സി.ഒ ജേക്കബ് അദ്ധ്യക്ഷനായി. സ്ഥാനാർത്ഥി സുനിൽ ലാലൂർ, എം.കെ അബ്ദുൽ സലാം, ടി.യു ഉദയൻ, അനിൽ പുളിക്കൽ, കെ. ദിലീപ് കുമാർ, നൗഷാദ് ആറ്റുപറമ്പത്ത്, സി.വി വികാസ് തുടങ്ങിയവർ സംസാരിച്ചു. കഴിമ്പ്രം സ്‌കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പദയാത്ര 13 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ച് തളിക്കുളം എടശേരി ബീച്ചിൽ സമാപിച്ചു.