അഞ്ചേരിച്ചിറ: എലുവത്തിങ്കൽ പേരാമ്പ്ര സണ്ണിയുടെ മകൻ ജിയോ (43) നിര്യാതനായി. സംസ്‌കാരം പിന്നീട്. ടി.സി.വി സീനിയർ റിപ്പോർട്ടർ ആണ്. തിരക്കഥ പൂർത്തിയാക്കി സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. പുലിക്കളി ഉൾപ്പെടെയുള്ള ഡോക്യുമെന്ററികളും മണവാട്ടി, കരക്കമ്പി ഉൾപ്പെടെ ഒട്ടേറെ ഹ്രസ്വചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. തൃശൂർ പൂരത്തെ കുറിച്ച് സുഹൃത്തുക്കളുമായി ചേർന്ന് 'പൂരത്തിന്റെ കഥ' എന്ന പുസ്തകം പുറത്തിറക്കിയിട്ടുണ്ട്. അമ്മ: മേരി. ഭാര്യ: അനു (അസി. മാനേജർ, എസ്.ഐ.ബി ഹൈറോഡ് ബ്രാഞ്ച്, തൃശൂർ). മക്കൾ: ജോയൽ, ജോഷ്വ.