ഷൺമുഖസമാജം ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ നാഗങ്ങൾക്ക് നൂറും പാലും നൽകുന്നു.
തൃപ്രയാർ: തൃപ്രയാർ ശ്രീഷൺമുഖ സമാജം ഹനുമാൻ സ്വാമി ക്ഷേത്രത്തിലെ പരിഹാര പൂജകൾ ഇന്ന് സമാപിക്കും.
ശനിയാഴ്ച രാവിലെ മഹാഗണപതി ഹോമം, പായസഹോമം, തിലഹോമം, നാഗങ്ങൾക്ക് നൂറും പാലും നേദിക്കൽ, ഉച്ചപൂജ, വൈകിട്ട് സർപ്പബലി, സഹസ്രനാമാദികൾ എന്നിവ നടന്നു. ഇന്ന് രാവിലെ അഞ്ച് മുതൽ പന്ത്രണ്ട് വരെ മഹാഗണപതി ഹോമം, തിലഹോമം, സുബ്രഹ്മണ്യനും ഹനുമാനും നവകം, പഞ്ചഗവ്യാഭിഷേകം, ദ്യാദശനാമ പൂജ, സായൂജ്യപൂജ, ദക്ഷിണ എന്നിവ നടക്കും. ആയിരം പേർക്ക് അന്നദാനവും ഉണ്ടാകും. പരിഹാര പൂജകൾക്ക് ക്ഷേത്രം തന്ത്രി വെളുത്തേടത്ത് തരണനല്ലൂർ പടിഞ്ഞാറെ മനക്കൽ പത്മനാഭൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. പ്രസിഡന്റ് സുഭാഷ് നാടോടി, സെക്രട്ടറി കെ. വിവേക്, ജോയിന്റ് സെക്രട്ടറി സന്തോഷ് മാടക്കായി, വൈസ് പ്രസിഡന്റ് കെ. ജനാർദ്ദനൻ, ഇ.സി പ്രദീപ്, കെ. ശങ്കരൻകുട്ടി, വി.ജി അശോകൻ, പി.എസ് ബൈജു, പി.എ രാജു, ഗിരീഷ് മോഹൻ, പി. ശിവശങ്കരൻ, ശശി മാസ്റ്റർ എന്നിവർ നേതൃത്വം നൽകി.