കാഞ്ഞാണി: എൻ.ഡി.എ മണലൂർ മണ്ഡലം സ്ഥാനാർത്ഥി എ.എൻ രാധാകൃഷ്ണന്റെ പ്രചാരണത്തിനായി സീരിയൽ താരങ്ങൾ രംഗത്ത്. മണലൂർ പഞ്ചായത്തിലെ കുടുംബയോഗങ്ങളിൽ പങ്കെടുത്തുകൊണ്ടാണ് നടി സബിത നായരും, പ്രഭ ശങ്കറും എ.എൻ രാധാകൃഷ്ണന് വേണ്ടി വോട്ട് തേടുന്നത്. അന്തിക്കാട് മേഖലാ സേവഭാരതി പ്രസിഡന്റ് ഗോവിന്ദൻകൂട്ടി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സിനു കരുവത്ത് അദ്ധ്യക്ഷത വഹിച്ചു. സർജു തൊയ്ക്കാവ്, ഗിരിഷ്‌കുമാർ, ശ്രുതി സുധിഷ് എന്നിവർ സംസാരിച്ചു.