തൃശൂർ: ഭരണമാറ്റം ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് തൃശൂരിൽ ചേർന്ന സാംസ്‌കാരിക കൂട്ടായ്മ അഭിപ്രായപ്പെട്ടു. കുറുക്കുവഴികളിലൂടെ തുടർഭരണത്തിനായുള്ള ഇടതുപക്ഷത്തിന്റെ നെട്ടോട്ടം ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. പ്രതിപക്ഷ ബഹുമാനം ഇല്ലാത്ത ഇടതുഭരണം ഏകാധിപത്യത്തിന്റെ ലക്ഷണമാണെന്നും അഭിപ്രായമുയർന്നു. സാംസ്‌കാരിക കൂട്ടായ്മ കെ. വേണു ഉദ്ഘാടനം ചെയ്തു. സംസ്‌കാര സാഹിതി ജില്ലാ ചെയർമാൻ ഡോ. അജിതൻ മേനോത്ത് അദ്ധ്യക്ഷനായി. ഡോ. സി.കെ തോമസ്, ശ്രീലത (നോവലിസ്റ്റ്), എൻ. ശ്രീകുമാർ, അഡ്വ. എൽദോ പൂക്കന്നേൽ, ഡോ. അരവിന്ദൻ വല്ലച്ചിറ, പ്രൊഫ. ജോൺ സിറിയക്, ഡോ. പി. സരസ്വതി, എ. സേതുമാധവൻ, പ്രൊഫ. വി.എ വർഗീസ്, ഗിന്നസ് സത്താർ, അനിൽ സമ്രാട്ട് തുടങ്ങിയവർ പ്രസംഗിച്ചു.