bipin-rawat

ഗുരുവായൂർ: ചീഫ് ഒഫ് ഡിഫൻസ് സ്റ്റാഫ് (സി.ഡി.എസ്) ജനറൽ ബിപിൻ റാവത്ത് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി. ശനിയാഴ്ച രാത്രി അത്താഴപൂജ സമയത്തായിരുന്നു ദർശനം. ഗുരുവായൂർ ആനക്കോട്ട, മമ്മിയൂർ ക്ഷേത്രം എന്നിവിടങ്ങൾ സന്ദർശിച്ച ശേഷമായിരുന്നു ഗുരുവായൂർ ദർശനം. ഇന്ന് പുലർച്ചെ നിർമാല്യം തൊഴുത ശേഷം മടങ്ങും. ശ്രീവത്സം ഗസ്റ്റ്ഹൗസിൽ ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ്, അഡ്മിനിസ്‌ട്രേറ്റർ ടി. ബ്രീജാകുമാരി, ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റർ പി. ശങ്കർ എന്നിവർ ചേർന്ന് സ്വീകരിച്ചു.