exident

ചേർപ്പ് : കരുവന്നൂരിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് അപകടം. പിക്കപ്പ് വാൻ ഡ്രൈവർക്ക് ഗുരുതര പരിക്ക്. ബസ് യാത്രികരായ നാല് പേർക്ക് നിസാര പരിക്കേറ്റു. പിക്കപ്പ് വാൻ ഡ്രൈവറായ എടതിരിഞ്ഞി അറയ്ക്കപ്പറമ്പിൽ പ്രഭുവിനെ (47) ചേർപ്പ് ആക്ട്സ് പ്രവർത്തകർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്നലെ രാവിലെ ഏഴരയോടെയായിരുന്നു അപകടം. തൃശൂർ ഭാഗത്ത് നിന്നും വരികയായിരുന്ന പിക്കപ്പ് വാനും ഇരിങ്ങാലക്കുട ഭാഗത്ത് നിന്നും വന്നിരുന്ന എം.എസ് മേനോൻ ബസും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പിക്കപ്പ് വാനിന്റെ മുൻവശം പുർണ്ണമായും തകർന്നു. സ്റ്റിയറിംഗിനിടയിൽ കുടുങ്ങിയ പിക്കപ്പ് വാനിന്റെ ഡ്രൈവറെ നാട്ടുകാർ ചേർന്ന് വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.