തൃശൂർ: സ്വീപ് (സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യുക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ) പ്രചാരണ വാഹനം കളക്ടറേറ്റിൽ നടന്ന ചടങ്ങിൽ കളക്ടർ എസ്. ഷാനവാസ് ഉദ്ഘാടനം ചെയ്തു. വോട്ടിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്നതിനാണ് സ്വീപ് പ്രചാരണ വീഡിയോകളുമായി വാഹനം ഒരുക്കിയിരിക്കുന്നത്. സ്വീപ് കോ- ഓർഡിനേറ്റർ ബിജുദാസ്, കളക്ടറേറ്റ് ജീവനക്കാർ, സ്വീപ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.