കൊടുങ്ങല്ലൂർ: എറിയാട് കെ.വി.ജി.എച്ച്.എസിന് സമീപമുള്ള ആൽഫ പാലിയേറ്റീവ് കെയറിൽ ആരംഭിക്കുന്ന ഓജസ് പദ്ധതിയുടെ ഉദ്ഘാടനം ഏപ്രിൽ ഏഴിന് കേരള ചലച്ചിത്ര അക്കാഡമി ചെയർമാൻ കമൽ ഉദ്ഘാടനം ചെയ്യും. വൈകിട്ട് മൂന്നിന് നടക്കുന്ന പരിപാടിയിൽ ഹബീബ് തങ്ങൾ, സുരേഷ് ശ്രീധരൻ എന്നിവർ മുഖ്യാതിഥികളാകും. ചലനശേഷി പരിമിതപ്പെട്ട സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ളവരെ ആൽഫയിലെത്തിച്ച് സൗജന്യമായി പരിചരിക്കുന്നതാണ് ഓജസ് പദ്ധതി.