പുതുക്കാട്: മൊബൈൽ, ലാബ്‌ടോപ്പ് ചാർജിംഗ് സൗകര്യം രാത്രിയിൽ ട്രെയിനുകളിൽ സുരക്ഷയെ മുൻനിറുത്തി വിലക്കിയ സാഹചര്യത്തിൽ കേരളത്തിലെ ചെറിയ റെയിൽവേ സ്റ്റേഷനുകളിൽ അടക്കം മൊബൈൽ, ലാപ്‌ടോപ്പ് ചാർജിംഗ് സൗകര്യം ഉറപ്പുവരുത്തണമെന്ന് ദക്ഷിണ റെയിൽവേ ഉപദേശക സമിതി അംഗം അരുൺ ലോഹിതാക്ഷൻ ആവശ്യപ്പെട്ടു.
രാത്രിയിൽ തീവണ്ടികൾക്ക് സ്റ്റോപ്പുള്ള സ്റ്റേഷനുകളിൽ മുൻഗണനാ ക്രമത്തിൽ ചെറിയ സ്റ്റേഷനുകളിൽ അടക്കം സൗകര്യം ഏർപ്പെടുത്തണം. നിലവിൽ സ്റ്റേഷനുകളിൽ ചാർജിംഗ് പോയിന്റുകൾ ഉണ്ടെങ്കിലും പലയിടത്തും പ്രവർത്തനക്ഷമമല്ല. കൂടാതെ മൊബൈൽ വയ്ക്കാനുള്ള സൗകര്യം ലഭ്യമല്ല. സ്റ്റേഷനുകളിൽ പരിശോധിച്ച് ചാർജിംഗ് സൗകര്യം ഉറപ്പുവരുത്തണമെന്നും അദ്ദേഹം റെയിൽവേ അധികൃതരോട് ആവശ്യപെട്ടു.