പുതുക്കാട്: എസ്.എൻ.ഡി.പി പുതുക്കാട് യൂണിയൻ ഗുരുമന്ദിരത്തിൽ അതിക്രമിച്ച് കയറി കശാപ്പ് നടത്തിയ സംഭവത്തിൽ പ്രതിഷേധം വ്യാപകം. പൊലീസ് സ്ഥലത്തെത്തിയിരുന്നെങ്കിലും കുറ്റക്കാരെ കണ്ടെത്തുന്നതിനും നിയമത്തിനു മുന്നിൽ കൊണ്ടുവരുന്നതിനും ഒരു നടപടിയും സ്വീകരിക്കാത്തതിൽ ശാഖാ യോഗങ്ങൾ പ്രതിഷേധിച്ചു. തിരത്തെടുപ്പിന്റെ പേരിൽ പൊലീസിന്റെ നടപടി വൈകുന്നതിൽ ശാഖാ യോഗങ്ങൾ പ്രതിഷേധിച്ചു.
സാമൂഹിക വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കം
പറപ്പൂക്കര: എസ്.എൻ.ഡി.പി പുതുക്കാട് യൂണിയൻ ഗുരുമന്ദിരത്തിൽ അതിക്രമിച്ച് കടന്ന് ഗുരുമന്ദിരം മലിനമാക്കിയ സാമൂഹിക വിരുദ്ധർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം പറപ്പൂക്കര മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. നാട്ടിലെ സമാധാന അന്തരീക്ഷം തകർക്കാൻ ലക്ഷ്യം വച്ചുള്ള നീച പ്രവൃത്തിയിൽ യോഗം പ്രതിഷേധിച്ചു.
പുതുക്കാട് യൂണിയൻ സെക്രട്ടറി ടി.കെ. രവീന്ദ്രൻ യോഗം ഉദ്ഘാഘാടനം ചെയ്തു. യോഗം ഡയറക്ടർ കെ.ആർ. രഘുമാസ്റ്റർ അദ്ധ്യക്ഷനായി. നേതാക്കളായ പി.ആർ. ശിവരാമൻ മാസ്റ്റർ, ഹരിദാസ് വാഴപ്പിള്ളി, എം.കെ. നാരായണൻ, ഗോവിന്ദൻ മുളങ്ങ്, ദിലീപ് കടുംങ്ങാട്ടിൽ, ബൈജു ചെല്ലിക്കര, നിഖിൽ ചെറാകുളം, സനിൽ പറപ്പൂക്കര, കെ.വി. വിശ്വംഭരൻ, ലൈലജ കുട്ടപ്പൻ തുടങ്ങിയവർ സംസാരിച്ചു
മുളങ്ങ് ശാഖ
തൊട്ടിപ്പാൾ: മുളങ്ങ് ശാഖാ യോഗത്തിന്റെയും കുടുംബ യോഗങ്ങളുടെയും സംയുക്ത യോഗം ഗുരുമന്ദിരത്തിലെ അതിക്രമത്തിൽ പ്രതിഷേധിച്ചു. ശാഖാ പ്രസിഡന്റ് എം.എം. ഗോവിന്ദൻ അദ്ധ്യക്ഷനായി. സെക്രട്ടറി കെ.ആർ. സദാനന്ദൻ, കുടുംബ യൂണിറ്റ് കൺവീനർമാരായ കെ.എം. ദേവദാസ്, പി.ആർ. പ്രകാശൻ എന്നിവർ സംസാരിച്ചു.
ആമ്പല്ലൂർ ശാഖ
പുതുക്കാട്: പുതുക്കാട് എസ്.എൻ.ഡി.പി യൂണിയൻ ഗുരുമന്ദിരത്തിൽ അതിക്രമം നടത്തിയ സാമൂഹിക വിരുദ്ധരെ അറസ്റ്റ് ചെയ്യാത്തതിൽ ആമ്പല്ലൂർ ശാഖാ ഭാരവാഹി യോഗം പ്രതിഷേധിച്ചു. പൊലീസിന്റെ നിഷ്‌ക്രിയത്തിൽ അമർഷം രേഖപെടുത്തി. പ്രസിഡന്റ് സുധാകരൻ അദ്ധ്യക്ഷനായി. സെക്രട്ടറി സുധീർ, മേഖലാ കൺവീനർ, സി.കെ. കൊച്ചുകുട്ടൻ എന്നിവർ പ്രസംഗിച്ചു.
നന്തിക്കര ശാഖ
നന്തിക്കര: മൃഗത്തെ കശാപ്പ് ചെയ്യുകയും അവശിഷ്ടങ്ങൾ പുതുക്കാട് എസ്.എൻ.ഡി.പി. ഗുരുമന്ദിരത്തിൽ ഉപേക്ഷിക്കുകയും ചെയ്ത പ്രവൃത്തിയിൽ നന്തിക്കര ശാഖാ പ്രതിഷേധ യോഗം നടത്തി. ശാഖാ പ്രസിഡന്റ് കെ.എം. ലോഹിതാക്ഷൻ അദ്ധ്യക്ഷനായി. ഉത്തരവാദികളാ യവരെ നിയമത്തിന് മുൻപിൽ കൊണ്ടുവരാൻ അധികൃതരോട് ആവശ്യപ്പെട്ടു. യോഗത്തിൽ സെക്രട്ടറി മനോജ് ചേർക്കര, വൈസ് പ്രസിഡന്റ് രാജു കാഞ്ഞിരക്കാട്ടിൽ, യൂണിയൻ പ്രതിനിധി കെ.വി. ചന്ദ്രൻ എന്നിവർ സംസാരിച്ചു.