പേരാമ്പ്ര: സ്വാമി സച്ചിദാനന്ദ ആവിഷ്‌കരിച്ച ശ്രീ നാരായണ ദിവ്യപ്രബോധന ധ്യാന യജ്ഞത്തിന്റെ 400-ാം യജ്ഞം ഏപ്രിൽ 11, 12, 13, തീയതികളിലായി പേരാമ്പ്ര ഗുരു ചൈതന്യമഠത്തിൽ നടക്കും. വിവിധ ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ നടക്കുന്ന ധ്യാനയജ്ഞത്തിൽ ഗുരുദേവന്റെ 73 വർഷത്തെ ജീവചരിത്രവും 63 കൃതികളും സമന്വയിപ്പിച്ച് സ്വാമി സച്ചിദാനന്ദ ദിവ്യപ്രബോധനം നടത്തും. കൂടാതെ ഭാരതീയ ഗുരുക്കന്മാർ ആവിഷ്‌കരിച്ച ദുഃഖവിമോചനത്തിനായി നടപ്പിലാക്കിയ ധ്യാനസരണി ജനങ്ങൾക്കായി സ്വാമികൾ പരിശീലിപ്പിക്കും. സമൂഹ ജപയോഗം സമൂഹശാന്തിഹവന യജ്ഞം, സമൂഹാർച്ചന എന്നിവയാണ് മറ്റ് മുഖ്യപരിപാടികൾ. കൊവിഡ് മാനദണ്ഡം പാലിച്ച് നടത്തപ്പെടുന്ന ധ്യാന യജ്ഞത്തിൽ ജാതിമത ഭേദമെന്യെ ആർക്കും പങ്കെടുക്കാവുന്നതാണ്. വിശദ വിവരത്തിന് ഫോൺ: 9447409973.