പുതുക്കാട്: യൂണിയൻ ഗുരുമന്ദിരത്തിൽ അതിക്രമിച്ചു കടന്നു കശാപ്പ് നടത്തിയ സംഭവത്തിൽ യൂണിയൻ സൈബർസേന പ്രതിഷേധിച്ചു. പ്രസിഡന്റ് നിവിൻ ചെറാക്കുളം അദ്ധ്യക്ഷനായി. കൺവീനർ കെ.എസ്. സനൽ, ജില്ലാ ചെയർമാൻ കിനോ ചേർക്കര, ജില്ലാ കൺവീനർ അഭിലാഷ് നെല്ലായി . യൂണിയൻ വൈസ് ചെയർമാൻ രാഹുൽ കെ. ബാബു, കമ്മിറ്റി അംഗങ്ങളായ ഉമാശങ്കർ, നീരജ് കിഴക്കൂടൻ, വൈശാഖ്, മധു നൊച്ചിയിൽ എനിവർ പങ്കെടുത്തു.