തൃശൂർ: ഇന്ത്യൻ ഫുട്‌ബാൾ താരങ്ങളും വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് സന്തോഷ് ട്രോഫിയിൽ കളിച്ച താരങ്ങളും അക്ബർ ട്രാവൽസ് ട്രോഫിക്കും കാഷ് അവാർഡിനും വേണ്ടിയുള്ള ആൾ ഇന്ത്യ വെറ്ററൻസ് ഫുട്‌ബാൾ ടൂർണമെന്റിൽ മാറ്റുരയ്ക്കും. ഏപ്രിൽ 7 മുതൽ 9 വരെ തൃശൂർ കോർപ്പറേഷൻ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുക.
കർണാടക, തമിഴ്‌നാട്, കേരളം, ഗോവ സംസ്ഥാനങ്ങൾക്ക് വേണ്ടി ജഴ്‌സിയണിഞ്ഞ സീനിയർ താരങ്ങൾ ഉൾപ്പെട്ട 12 ടീമുകളാണ് മത്സരിക്കാനിറങ്ങുന്നത്. ആദ്യമത്സരം ഏപ്രിൽ ഏഴിന് വൈകീട്ട് അഞ്ചിന് ഒ.ആർ.പി.സി കേച്ചേരിയും ഗോഡ്‌സ് ചെറുതുരുത്തിയും തമ്മിൽ നടക്കും.
രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് സെബി മുണ്ടാടൻ സ്മാരക ട്രോഫിയും കാഷ് അവാർഡും സമ്മാനിക്കും. തൃശൂർ ജിംഖാന ഫുട്‌ബോൾ ക്ലബ് സംഘടിപ്പിക്കുന്ന എട്ടാം ടൂർണമെന്റ് ഏഴിന് വൈകീട്ട് അഞ്ചിന് സാമൂഹിക പ്രവർത്തകൻ ടോണി ഏനോക്കാരൻ ഉദ്ഘാടനം ചെയ്യും. മുൻ ഇന്ത്യൻ ഫുട്‌ബാൾ താരം ജോപോൾ അഞ്ചേരി കളിക്കാരെ പരിചയപ്പെടും.
ക്ലബ് പ്രസിഡന്റ് എസ്.എച്ച്. അൻവർ അദ്ധ്യക്ഷനാകും. താരരാജന്മാരുടെ ഡ്രിബ്ലിംഗ്, കുറുക്ക് പാസ്സുകൾ, ഗോൾഡൻ ഷോട്ടുകൾ, മികവാർന്ന ഗോൾ കീപ്പർമാരുടെ സേവുകൾ എന്നിവ തൃശൂരിൽ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തിലാണ് അരങ്ങേറുന്നത്.