chenam
പാറളം പഞ്ചായത്തിലെ ചേനം പാടശേഖരത്തിൽ ഇന്നലെയുണ്ടായ തീപിടുത്തം

ചേർപ്പ്: അമ്പത് ഏക്കറോളം വരുന്ന ചേനം പാടശേഖരത്തിൽ വൻ തീപിടുത്തം. വൈക്കോലും ഉണങ്ങി കിടന്നിരുന്ന പുല്ലും കത്തിനശിച്ചു. ഇന്നലെ രാവിലെ 10.30ഓടെയാണ് തീപിടുത്തമുണ്ടായത്. കൊയ്ത്ത് കഴിഞ്ഞ് പാടത്ത് അടക്കി വച്ചിരുന്ന വൈക്കോലുകളാണ് കത്തിനശിച്ചത്. പ്രദേശവാസികളാണ് തീ ഉയരുന്നത് ആദ്യം കണ്ടത്. നാട്ടുകാരും തൃശൂരിൽ നിന്നെത്തിയ ഫയർഫോഴ്‌സും ചേർന്നാണ് തീയണച്ചത്.