കൊടുങ്ങല്ലൂർ: എറിയാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി മുൻ പ്രസിഡന്റ് മാവും കൂട്ടത്തിൽ കുമാരൻ കുട്ടി മകൻ എം.കെ. വിനോദൻ (73) നിര്യാതനായി. എറിയാട് മുൻ പഞ്ചായത്ത് അംഗം എറിയാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ, എസ്.എൻ.ഡി.പി മാടവന ശാഖാ വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: ശാന്ത. മക്കൾ: വിപിൻദാസ് (എറിയാട് സർവീസ് സഹകരണ ബാങ്ക് ജീവനക്കാരൻ), പരേതയായ വിനിത. മരുമകൾ: അർച്ചന.