polling
വി​വി​ധ​ ​പോ​ളിം​ഗ് ​ബൂ​ത്തു​ക​ളി​ലേ​ക്ക് ​പോ​കാ​നു​ള്ള​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യി​ ​ക​ള​ക്‌​ഷ​ൻ​ ​സെ​ന്റ​റാ​യ​ ​തൃ​ശൂ​ർ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജി​ൽ​ ​പാ​ർ​ക്ക് ​ചെ​യ്തി​രി​ക്കു​ന്ന​ ​വാ​ഹ​ന​ങ്ങ​ൾ.

തൃശൂർ: ജില്ലയിൽ തിരഞ്ഞെടുപ്പ് നടപടികൾ സമാധാനപരമായി പൂർത്തിയാക്കാൻ സാധിക്കുമെന്നും സുഗമമായി തിരഞ്ഞെടുപ്പ് നടത്താനുള്ള അന്തരീക്ഷമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളതെന്നും കളക്ടർ എസ്. ഷാനവാസ്. തിരഞ്ഞെടുപ്പിനുള്ള എല്ലാ നടപടികളും പൂർത്തിയായതായും വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിനുള്ള പോളിംഗ് രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെ നടക്കും. വൈകിട്ട് ആറുമുതൽ ഏഴുവരെ കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ അവസരം നൽകും. കൊവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും തിരഞ്ഞെടുപ്പ്.


കൊവിഡ് പ്രതിരോധ സജ്ജീകരണങ്ങൾ

ബൂത്തുകളിൽ കോവിഡ് പ്രതിരോധനത്തിനായി സാനിറ്റൈസർ സൗകര്യം, തെർമൽ സ്‌കാനിംഗ് തുടങ്ങിയ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. കുടിവെള്ളം, വൈദ്യുതി, ശുചിമുറി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ എല്ലാ പോളിംഗ് സ്റ്റേഷനുകളിലും ഉറപ്പു വരുത്തിയിട്ടുണ്ട്.


26000 ഉദ്യോഗസ്ഥർ
3858 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിൽ ക്രമീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ജോലികൾക്കായി 26,000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വി.വി പാറ്റ് സൗകര്യമുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുക. 4562 ബാലറ്റ് യൂണിറ്റ്, 4562 കൺട്രോൾ യൂണിറ്റ്, 5212 വി.വി പാറ്റ് എന്നിങ്ങനെ 14,336 എണ്ണമാണ് ഉപയോഗിക്കുന്നത്. 253 പ്രശ്‌നബാധിത ബൂത്തുകളും 28 അതിസുരക്ഷാ ബൂത്തുകളും 29 സംഘർഷ സാദ്ധ്യത ബൂത്തുകളുമാണ് ജില്ലയിലുള്ളത്. ഇവിടങ്ങളിൽ അധിക സുരക്ഷ ഒരുക്കും.


ജില്ലയിലെ ഇരട്ടവോട്ട്
ജില്ലയിൽ രാഷ്ട്രീയ പാർട്ടി ഇരട്ട വോട്ടുകൾ ഉണ്ടെന്ന് 36443 എണ്ണമുണ്ടെന്നായിരുന്നു രാഷ്ട്രീയ പാർട്ടികൾ നൽകിയതെങ്കിൽ കണ്ടെത്തിയിട്ടുള്ളത്. 17051 എണ്ണമാണ്. ഇവർക്ക് ഹൈക്കോടതി നിർദ്ദേശപ്രകാരം മാത്രമെ വോട്ട് രേഖപ്പെടുത്താൻ സാധിക്കൂ.


പോളിംഗ് ശതമാനം

ജില്ലയിലെ പോളിംഗ് ശതമാനം പോൾ മാനേജർ ആപ്പിലൂടെ അപ്പപ്പോൾ അറിയാൻ സാധിക്കും.


ഇ.വി.എമ്മുകൾക്ക് കേന്ദ്രസേനയുടെ സുരക്ഷ
വോട്ടെടുപ്പിന് ശേഷം കൊണ്ടുവരുന്ന ഇ.വി.എമ്മുകൾ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ കേന്ദ്രസേനയുടെ കീഴിൽ ആയിരിക്കും. ഒരോ സ്‌ട്രോംഗ് റൂമുകൾക്ക് ചുറ്റും 16 കാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 24 മണിക്കുറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന് കീഴിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ചുറ്റും ബാരിക്കേഡുകളും ഉയർത്തിയിട്ടുണ്ട്. ജില്ലാ പൊലീസിന്റെ സാന്നിദ്ധ്യവും ഉണ്ടായിരിക്കും.