poling-materilas
കയ്പമംഗലം നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികൾ മതിലകം സെന്റ് ജോസഫ്‌സ് സ്‌കൂളിൽ നിന്നും പോളിംഗ് ഉദ്യോഗസ്ഥർ കൊണ്ടുപോകുന്നു

കയ്പമംഗലം: നിയോജക മണ്ഡലത്തിലെ പോളിംഗ് സാമഗ്രികളുടെ വിതരണം മതിലകം സെന്റ് ജോസഫ്‌സ് സ്‌കൂളിൽ നടന്നു. മണ്ഡലത്തിലെ 260 ബൂത്തുകളിലേക്കാണ് പോളിംഗ് സാമഗ്രികൾ വിതരണം ചെയ്തത്. രാവിലെ എട്ട് മുതൽ വിതരണം ആരംഭിച്ചു. കളക്ടർ എസ്. ഷാനവാസ് സ്ഥിതിഗതികൾ വിലയിരുത്താൻ സ്ഥലത്തെത്തിയിരുന്നു.