jj

ചാലക്കുടി: തിരഞ്ഞെടുപ്പ് സുരക്ഷയുടെ ഭാഗമായി സംസ്ഥാന അതിർത്തിയിൽ പരിശോധന കർക്കശമാക്കി പൊലീസ്. മലക്കപ്പാറയിലാണ് പഴുതടച്ച പരിശോധന. മലക്കപ്പാറ പൊലീസിന്റെ പ്രത്യക സ്‌ക്വാഡ് തിങ്കളാഴ്ച രാവിലെ ആരംഭിച്ച പരിശോധന തിരഞ്ഞെടുപ്പ് തീരുംവരെ തുടരും. ബസ് സർവീസുകൾ അടക്കം എല്ലാ വാഹനങ്ങളും വിശദ പരിശോധനയ്ക്ക് ശേഷമെ തമിഴ്‌നാട്ടിലേക്ക് കടത്തി വിടുന്നുള്ളു. തമിഴ്‌നാട് പൊലീസും ഇത്തരം പരിശോധന നടത്തുന്നുണ്ട്. മദ്യം,പണം എന്നിവയുടെ കടത്തു തടയലാണ് പ്രധാന ഉദ്ദ്യേശം. മദ്യ നിരോധനം നിലവിലുണ്ടെങ്കിലും തിരഞ്ഞെടുപ്പ് വേളകളിൽ സംസ്ഥാന അതിർത്തിയിൽ മദ്യം സുലഭമായി എത്തുന്നതാണ് മുൻകാലത്തെ അനുഭവം. ഇതു കർശനമായി തടയണമെന്ന് ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശം എത്തിയിട്ടുണ്ട്.