തൃശൂർ : നാടും നഗരവും ഇളക്കി മറിച്ചുള്ള ശബ്ദപ്രചാരണം കഴിഞ്ഞ് ഇന്നലെ നിശബ്ദ പ്രചാരണത്തിൽ അടിയൊഴുക്കൾ അനുകൂലമാക്കാനുള്ള ചരടുവലികളും സ്ഥാനാർത്ഥികളുടെ ഓട്ടപ്രദക്ഷിണവുമായിരുന്നു. വിവിധ സാമുദായിക സംഘടനകളുടെ നേതാക്കളുമായി ആശയവിനിമയം നടത്തിയും കന്നിവോട്ടർമാരുടെ പരമാവധി വോട്ടുകളും ലഭ്യമാക്കുന്നതിന് പ്രദേശിക നേതാക്കളുമായി കുടിക്കാഴ്ച നടത്തിയാണ് ഒരു ദിവസം മുന്നോട്ട് നീങ്ങിയത്. തൃശൂരിലെ മുന്നണി സ്ഥാനാർത്ഥികളായ പി. ബാലചന്ദ്രൻ, പത്മജ, സുരേഷ് ഗോപി എന്നിവരെല്ലാം തന്നെ മണ്ഡലത്തിലെ ഭൂരിഭാഗം സ്ഥലങ്ങളിലും എത്തി അവസാന വട്ട വോട്ടഭ്യർത്ഥന നടത്തി. പുലർച്ചെ മുതൽ തന്നെ സ്ഥാനാർത്ഥികളുടെ നിശബ്ദ പ്രചാരണത്തിന് രംഗത്ത് ഇറങ്ങിയിരുന്നു. വൈകീട്ട് എതാനും ബൂത്തുകളിൽ എത്തി ക്രമീകരണങ്ങളും വിലയിരുത്തി. സ്ഥാനാർത്ഥികൾക്ക് പുറമേ പാർട്ടി നേതാക്കളും അടിത്തട്ടിലുള്ള പ്രവർത്തകർ ആവേശം നിർദ്ദേശവും നൽകാൻ ബൂത്തുകളിൽ എത്തിയിരുന്നു.
പ്രവർത്തകർ രാവിലെ മുതൽ തന്നെ വോട്ടഭ്യർത്ഥനയുമായി കൂട്ടംകൂട്ടമായി രംഗത്തുണ്ടായിരുന്നു. മാതൃക വോട്ടിംഗ് മെഷീനുമായി വീടുകൾ കയറിയിറങ്ങി തങ്ങളുടെ സ്ഥാനാർത്ഥികളുടെ മെഷീനിൽ സ്ഥാനം കാണിക്കുന്ന തിരക്കിലായിരുന്നു. രാത്രിയോടെ ബൂത്ത് ഒരിക്കലും സജീവമായിരുന്നു.