election

തൃശൂർ : ജില്ലയിൽ വോട്ടെടുപ്പ് ആരംഭിച്ചതോടെ പ്രതീക്ഷയോടെ മുന്നണികൾ.പോളിംഗ് കൂടുന്നത് തങ്ങൾക്ക് അനുകൂലമാണെന്ന് മൂന്നു മുന്നണികളും അവകാശപെടുന്നു. വോട്ടെടുപ്പിന്റെ ആദ്യ മണിക്കൂറുകലിൽ നീണ്ട നിരയാണ് എല്ലായിടത്തും കാണപ്പെട്ടത്.കനത്ത ചൂട് കാരണം ഉച്ച സമയത്ത് പോളിംഗ് കുറയുമെന്നാണ് വിലയിരുത്തുന്നത്. രാവിലെ ഏഴു മുതൽ രാത്രി 7 വരെ ആണ് വോട്ടെടുപ്പ്.

അക്രമ സംഭവം ഒരിടത്തും ഉണ്ടായിട്ടില്ല. കഴിഞ്ഞ ദിവസം കുന്നംകുളത്ത് യു. ഡി. എഫ് സ്ഥാനാർത്ഥി കെ. ജയശങ്കറിന്റെ വീട് ആക്രമിച്ച സംഭവം ഉണ്ടായ കാട്ടകാമ്പലിൽ വൻ പൊലീസ് സാന്നിധ്യം ഉണ്ട്. ഇവിടെ സംഘർഷ സാധ്യത ഉണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് മുൻകരുതൽ.

3858 പോളിംഗ് സ്റ്റേഷനുകളാണ് ജില്ലയിൽ ക്രമീകരിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് ജോലികൾക്കായി 26,000 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. എല്ലാ ബൂത്തുകളിലും വി.വി പാറ്റ് സൗകര്യമുള്ള വോട്ടിംഗ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്.. 253 പ്രശ്‌നബാധിത ബൂത്തുകളും 28 അതിസുരക്ഷാ ബൂത്തുകളും 29 സംഘർഷ സാദ്ധ്യത ബൂത്തുകളുമാണ് ജില്ലയിലുള്ളത്. ഇവിടങ്ങളിൽ അധിക സുരക്ഷ ഒരുക്കിയിട്ടുണ്ട്രാഷ്ട്രീയ പാർട്ടി ഇരട്ട വോട്ടുകൾ ഉണ്ടെന്ന് 36443 എണ്ണമുണ്ടെന്നായിരുന്നു രാഷ്ട്രീയ പാർട്ടികൾ നൽകിയതെങ്കിൽ കണ്ടെത്തിയിട്ടുള്ളത്. 17051 എണ്ണമാണ്. ഇവർക്ക് ഹൈക്കോടതി നിർദ്ദേശപ്രകാരം മാത്രമെ വോട്ട് രേഖപ്പെടുത്താൻ സാധിക്കൂ. പോളിംഗ് ശതമാനം ജില്ലയിലെ പോളിംഗ് ശതമാനം പോൾ മാനേജർ ആപ്പിലൂടെ അപ്പപ്പോൾ അറിയാൻ സാധിക്കും. ഇ.വി.എമ്മുകൾക്ക് കേന്ദ്രസേനയുടെ സുരക്ഷ വോട്ടെടുപ്പിന് ശേഷം കൊണ്ടുവരുന്ന ഇ.വി.എമ്മുകൾ സൂക്ഷിക്കുന്ന സ്‌ട്രോംഗ് റൂമുകളുടെ സുരക്ഷ കേന്ദ്രസേനയുടെ കീഴിൽ ആയിരിക്കും. ഒരോ സ്‌ട്രോംഗ് റൂമുകൾക്ക് ചുറ്റും 16 കാമറകളും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ 24 മണിക്കുറും എക്‌സിക്യൂട്ടിവ് മജിസ്‌ട്രേറ്റിന് കീഴിൽ നിരീക്ഷണ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്. ചുറ്റും ബാരിക്കേഡുകളും ഉയർത്തിയിട്ടുണ്ട്. ജില്ലാ പൊലീസിന്റെ സാന്നിദ്ധ്യവും ഉണ്ടായിരിക്കും.