തൃശൂർ: കേരളം ആര് ഭരിക്കണമെന്ന വിധി കുറിച്ചു; ജില്ലയിലെ പതിമൂന്ന് നിയമസഭാമണ്ഡലങ്ങളിലുമായി 73.74 ശതമാനം പോളിംഗ്. 77.74 ശതമാനമായിരുന്നു 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ്. മുൻകാലങ്ങളേക്കാൾ കടുത്ത പോരാട്ടം നടന്ന തിരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം വിജയപ്രതീക്ഷ നൽകുന്നതാണെന്ന വിലയിരുത്തലിലാണ് മൂന്ന് മുന്നണി നേതാക്കളും.
26.12 ലക്ഷം പേരായിരുന്നു വോട്ടർമാർ. ഉച്ചയ്ക്ക് 1.28 ന് തന്നെ 50.2 ശതമാനം പേരും വോട്ടു ചെയ്തുകഴിഞ്ഞിരുന്നു. മൂന്ന് മണിയോടെ അറുപത് ശതമാനം വോട്ടർമാരും ബൂത്തിലെത്തി. അതേസമയത്ത് സംസ്ഥാനത്ത് 55 ശതമാനമായിരുന്നു പോളിംഗ്. പിന്നീട് പോളിംഗ് പതുക്കെയായി. അഞ്ചരയോടെ എഴുപത് ശതമാനമെത്തി. വടക്കാഞ്ചേരിയിലായിരുന്നു അന്നേരം ഉയർന്ന പോളിംഗ്, 73.94 ശതമാനം. വനിതാ വോട്ടർമാരുടെയും കന്നി വോട്ടർമാരുടെയും വിധിയെഴുത്ത് തിരഞ്ഞെടുപ്പ് ഫലത്തിൽ വഴിത്തിരിവാകുമെന്നാണ് വിലയിരുത്തൽ. ജില്ലയെ ചുവപ്പിച്ച 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിർണ്ണായകമായതും കരുത്ത് കാണിച്ചതും വനിതാ വോട്ടുകളായിരുന്നു. 76.33 ശതമാനം പുരുഷൻമാരും 79.02 ശതമാനം സ്ത്രീകളുമാണ് അന്ന് വോട്ട് ചെയ്തത്. 13,60,101 സ്ത്രീ വോട്ടർമാരുണ്ട് ജില്ലയിൽ. പുരുഷന്മാർ 12,51,885 ആണ്.
പ്രകടനപത്രികയിലും പ്രചാരണങ്ങളിലും സ്ത്രീ വോട്ടർമാരെയും കന്നിവോട്ടർമാരെയും കൈയിലെടുക്കാനുള്ള തന്ത്രങ്ങളും ശ്രമങ്ങളുമായിരുന്നു മുന്നണികൾ പുറത്തെടുത്തത്. കൊവിഡ് പശ്ചാത്തലത്തിൽ 3,858 പോളിംഗ് സ്റ്റേഷനുകളാണ് ഒരുക്കിയത്. രാവിലെ ഏഴ് മുതൽ രാത്രി ഏഴ് വരെയായിരുന്നു വോട്ടെടുപ്പ്.
വൈകിട്ട് ആറ് മുതൽ ഏഴ് വരെ കൊവിഡ് രോഗികൾക്ക് വോട്ടുചെയ്യാൻ അവസരം നൽകി. സിറ്റി പൊലീസ് പരിധിയിലെ 138 പ്രശ്നബാധിത ബൂത്തുകളിലും 17 അതിസുരക്ഷാ ബൂത്തുകളിലും കർശന സുരക്ഷയായിരുന്നു. തൃശൂർ റൂറൽ പരിധിയിൽ 115 പ്രശ്നബാധിത ബൂത്തുകളും 17 അതിസുരക്ഷാ ബൂത്തുകളും 29 സംഘർഷ സാദ്ധ്യതാ ബൂത്തുകളുമുണ്ടായിരുന്നു.
പോളിംഗ് ശതമാനം രാവിലെ മുതൽ