ചേലക്കര: ചേലക്കര പുലാക്കോട് സുബ്രഹ്മണ്യ ക്ഷേത്രത്തിന് സമീപം ശശി നിലയത്തിൽ മനോഹരൻ (58), ഭാര്യ പ്രസന്നകുമാരി (49) എന്നിവരെ വീട്ടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ചേലക്കര വെങ്ങാനെല്ലൂരിൽ താമസിക്കുന്ന മൂത്ത മകൻ മനു ഇന്നലെ രാവിലെ ഒമ്പതരയോടെ വീട്ടിലെത്തിയപ്പോൾ വാതിൽ കടലാസ് വച്ച് അടച്ച നിലയിലായിരുന്നു. തുറന്നപ്പോഴാണ് മനോഹരനെ വീട്ടിന് മുകളിലെ കിടപ്പുമുറിയിലും പ്രസന്നകുമാരിയെ അടുക്കളയിലും മരിച്ച നിലയിൽ കണ്ടത്. ദമ്പതികൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇവർക്ക് രണ്ട് ആൺമക്കളാണ്. ഇളയ മകൻ സനു അബുദാബിയിൽ പോയിട്ട് അധികനാളായിട്ടില്ല. തുളസിയാണ് മരുമകൾ. ചേലക്കര പൊലീസെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹങ്ങൾ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ.