ഗുരുവായൂർ: വോട്ടർമാർ പോളിംഗ് ബൂത്തിലേക്കെത്തും മുൻപേ സ്ഥാനാർത്ഥികൾ ഗുരുവായൂർ ദർശനം നടത്തി ഗുരുവായൂരപ്പന്റെ അനുഗ്രഹം തേടി. തൃശൂരിലെ സി.പി.ഐ സ്ഥാനാർത്ഥി പി. ബാലചന്ദ്രൻ, കുന്നംകുളത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ. ജയശങ്കർ, നാട്ടികയിലെ യു.ഡി.എഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ എന്നിവരാണ് ഇന്നലെ രാവിലെ ആറോടെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയത്. സി.പി.ഐ സ്ഥാനാർത്ഥി പി. ബാലചന്ദ്രൻ ഗുരുവായൂർ ദർശനം നടത്തിയെന്നറിഞ്ഞ് പലരും അത്ഭുതം പ്രകടിപ്പിച്ചെങ്കിലും എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച മുടങ്ങാതെ ബാലചന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിലെത്താറുണ്ടെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു.