കൊടുങ്ങല്ലൂർ: നഗരസഭ എഴുപത്തിമൂന്നാം നമ്പർ ബൂത്തിൽ വോട്ടിംഗ് മെഷീൻ തകരാറിലായ പരാതിയെ തുടർന്ന് ഒരു മണിക്കുറോളം വോട്ടെടുപ്പ് നിറുത്തിവച്ചു. ഗവ. ടെക്‌നിക്കൽ സ്‌കൂളിലെ ബൂത്തിലാണ് മെഷീൻ തകരാറായത്. പോളിംഗ് ആരംഭിച്ച് മുപ്പത്തിരണ്ട് പേർ വോട്ട് രേഖപ്പെടുത്തിയ ശേഷമാണ് തകരാറുണ്ടായത്. വി.വി പാറ്റ് മെഷീനിലെ ലൈറ്റ് കത്തുന്നില്ലെന്നും രസീത് വരുന്നില്ലെന്നുമാണ് വോട്ടർമാർ പരാതിപ്പെട്ടത്. തുടർന്ന് പുതിയ മെഷീൻ ഉപയോഗിച്ച് വോട്ടിംഗ് പുനരാരംഭിക്കുകയായിരുന്നു.