തൃശൂർ: ബിൽഡേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെയും ആരോഗ്യ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മെഗാ ക്യാമ്പിന് ഇന്ന് തുടക്കം. ഏപ്രിൽ ഏഴ് മുതൽ 17 വരെ ടൗൺ ഹാളിലാണ് ക്യാമ്പ്. തൃശൂർ പൂരത്തിന് മുമ്പ് പരമാവധി ആളുകളെ വാക്‌സിനേറ്റ് ചെയ്യുന്നതിനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്. ജവഹർ ബാലഭവനിലും വാക്‌സിനേഷൻ ക്യാമ്പ് നടക്കുന്നുണ്ട്. ആളുകൾ ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.