കൊടുങ്ങല്ലൂർ: തുടർ ഭരണം ഉറപ്പാണെന്ന് കയ്പമംഗലം മണ്ഡലത്തിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയും നിലവിലെ എം.എൽ.എയുമായ ഇ.ടി ടൈസൺ മാസ്റ്റർ പറഞ്ഞു. കയ്പമംഗലത്ത് മികച്ച ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന് അദ്ദേഹം അത്മ വിശ്വാസം പ്രകടിപ്പിച്ചു. എടവിലങ്ങിലെ കാര സെന്റ് ആൽബന എൽ.പി സ്‌കൂളിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.