പുതുക്കാട്: ജില്ലയിൽ ഉയർന്ന പോളിംഗ് നിരക്ക് രേഖപ്പെടുത്തിയ മണ്ഡലങ്ങളിൽ ഒന്നായ പുതുക്കാട് മൂന്നു മുന്നണികളും പ്രതീക്ഷയിൽ. ഇത്തവണ സാഹചര്യം തങ്ങൾക്ക് അനുകൂലമാണെന്നാണ് മൂന്നു സ്ഥാനാർത്ഥികളുടെ വിലയിരുത്തൽ. എൽ.ഡി.എഫ് സ്ഥാനാർത്ഥി കെ.കെ. രാമചന്ദ്രനും എൻ.ഡി.എ സ്ഥാനാർത്ഥി എ. നാഗേഷും രാവിലെ ഏഴോടെ കുടുംബസമേതം നെന്മണിക്കര ഗ്രാമ പഞ്ചായത്തിലെ പുലക്കാട്ടുകര കോൺവെന്റ് സ്‌കൂളിലെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി. ഇരുവരും തലവണക്കര സ്വദേശികളാണ്.
യന്ത്രങ്ങൾ പണിമുടക്കി, അരമണിക്കൂറോളം വൈകി
പുതുക്കാട്: മണ്ഡലത്തിലെ നന്തിക്കര ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലും പച്ചളിപ്പുറം കാവല്ലൂർ സ്‌കൂളിലും ഓരോ മെഷിനുകൾ പ്രവർത്തിക്കാതിരുന്നതിനാൽ വോട്ടെടുപ്പ് ആരംഭിക്കാൻ വൈകി.