ചാലക്കുടി: കള്ളവോട്ട് തടയുന്നതിന്റെ ഭാഗമായി സംസ്ഥാന അതിർത്തിയായ മലക്കപ്പാറയിൽ പൊലീസിന്റെ കർശന പരിശോധന. കേന്ദ്ര സേനയുടെ 29 അംഗ ബറ്റാലിയനാണ് ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. കള്ളവോട്ട് ചെയ്യാനെത്തിയെന്ന് സംശയിച്ച് രണ്ടു പേരെ തടഞ്ഞുവച്ചു. തമിഴ്‌നാട്ടിൽ നിന്നും കേരളത്തിലേക്ക് എത്തുന്ന വവാഹനങ്ങളെയും മറ്റും കർശന പരിശോധനയ്ക്ക് വിധേയമാക്കി.
കാൽനട യാത്രക്കാർക്കും പരിശോധന ബാധകമായിരുന്നു. തമിഴ്‌നാട്ടിലേക്ക് പോകുന്ന വാഹനങ്ങളെയും പരിശോധിച്ചു. രണ്ട് സംസ്ഥാനങ്ങളിലും വോട്ട് രേഖപ്പെടുത്ത പ്രവണത തടയുകയായിരുന്നു പരിശോധനയുടെ പ്രധാന ലക്ഷ്യം. ഇതോടൊപ്പം മദ്യം, പണം എന്നിവയുടെ കടത്ത് തടയാനും ലക്ഷ്യമിട്ടിരുന്നു. മലക്കപ്പാറ ഗവ. യു.പി സ്‌കൂളിൽ രണ്ടും ഇവിടുത്തെ കമ്മ്യൂണിറ്റി ഹാളിൽ ഒരു ബൂത്തുമുണ്ട്. അടിച്ചിൽത്തൊട്ടി, പെരുമ്പാറ, അരേക്കാപ്പ്, വെട്ടിവിട്ടകാട് എന്നീ ആദിവാസി കോളനികളിലെ വോട്ടമാർ ഉൾപ്പെടന്നതാണ് കമ്മ്യൂണിറ്റി ഹാളിലെ പോളിംഗ് ബൂത്ത്.