inaguration
കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തിൽ കര ജൈവ നെൽക്കൃഷിക്കുള്ള വിത്ത് വിതച്ച് മന്ത്രി വി.എസ് സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊടുങ്ങല്ലൂർ: ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിലെ ഇല്ലം നിറ പുത്തരി നിവേദ്യത്തിനായി നെല്ല് കൊയ്‌തെടുക്കുന്നതിനുള്ള വിത്ത് ക്ഷേത്ര ഭൂമിയിൽ വിതച്ചു. ഹരിത ക്ഷേത്രം പദ്ധതിയുടെ ഭാഗമായി ക്ഷേത്രത്തിന്റെ ചെട്ടികുളത്തിന് സമീപം മൂന്ന് പറ സ്ഥലത്താണ് വിത്ത് വിതച്ചത്. ജൈവകൃഷി രീതിയിലാണ് നെൽക്കതിർ ഉത്പാദിപ്പിക്കുന്നത്. കൃഷി മന്ത്രി അഡ്വ. വി.എസ് സുനിൽകുമാർ വിത്ത് വിതച്ച് ഉദ്ഘാടനം ചെയ്തു. വി.ആർ സുനിൽകുമാർ എം.എൽ.എ, കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് വി. നന്ദകുമാർ, എം.ജി നാരായണൻ, അസി. കമ്മിഷണർ സുനിൽ കർത്ത, കൃഷി വികസന ഓഫീസർ എം.കെ ഉണ്ണി, ദേവസ്വം മാനേജർ എം.ആർ മിനി എന്നിവർ ചേർന്ന് വിത്ത് വിതച്ചു. ചടങ്ങിൽ ഇറ്റിത്തറ സന്തോഷ്, വി. ഉണ്ണിക്കൃഷ്ണൻ, പി.ജി യധീശൻ എന്നിവർ പങ്കെടുത്തു.