മാള: വഴിയിൽ നിന്ന് കളഞ്ഞുകിട്ടിയ മൊബൈൽ ഫോൺ ഉടമയ്ക്ക് തിരിച്ചുനൽകി പത്ര ഏജന്റ് മാതൃകയായി. കേരളകൗമുദി പത്ര ഏജന്റായ ഇ.സി ഫ്രാൻസിസിനാണ് മൊബൈൽ ഫോൺ ലഭിച്ചത്. ഉടനെ തന്നെ ഫോൺ മാള പൊലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. പത്തനംതിട്ട സ്വദേശി ചെരുവ്കുറിയിടത്ത് ജിഷ്ണുവിന്റെ ഫോണാണ് നഷ്ടപ്പെട്ടിരുന്നത്. ഫോൺ തിരിച്ചുനൽകിയ ഫ്രാൻസിസിനെ പൊലീസ് അഭിനന്ദിച്ചു. പത്രത്തിന്റെ വരിസംഖ്യ വാങ്ങാൻ പോകുന്നതിനിടയിലാണ് ഫ്രാൻസിസിന് ഫോൺ ലഭിച്ചത്.