വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭയിലെ പത്താം വാർഡ് ഡിവിഷനിലെ വാക്‌സിനേഷൻ ക്യാമ്പ് ഇന്നും നാളെയുമായി ജില്ലാ ആശുപത്രിയിൽ നടക്കും. 45 വയസിന് മുകളിലുള്ളവർക്കാണ് വാക്‌സിനേഷൻ നടത്തുന്നത്. രാവിലെ 11 മുതൽ ഉച്ചതിരിഞ്ഞ് 2.30 വരെയാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്. വാക്‌സിനേഷന് വരുന്നവർ ആധാർ കാർഡ്, മൊബൈൽ നമ്പർ എന്നിവ കരുതിയിരിക്കണം ഫുഡ് അലർജി, മെഡിസിൻ അലർജി, ഗർഭിണികൾ, മുലയൂട്ടുന്ന അമ്മമാർ തുടങ്ങിയവർ വാക്‌സിൽ എടുക്കാൻ പാടില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചിട്ടുണ്ട്.