പാവറട്ടി: തൃശൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ബുധനാഴ്ച ഉച്ചഭക്ഷണം ഡി.വൈ.എഫ്.ഐ പാവറട്ടി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിതരണം ചെയ്തു. മേഖലയിലെ വീടുകളിൽ നിന്നും ശേഖരിച്ച 2000ൽ പരം ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. തൃശൂർ ജില്ലാ കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ഓരോ ദിവസവും ഓരോ മേഖലാ കമ്മിറ്റിയാണ് ഉച്ചഭക്ഷണ വിതരണം ചെയ്യുന്നത്.
പ്രവർത്തനങ്ങൾക്ക് സംഘാടക സമിതി ചെയർമാൻ വി.എസ്. ശേഖരൻ, ഡി.വൈ.എഫ്.ഐ മേഖലാ പ്രസിഡന്റ് ദീപക്, സെക്രട്ടറി അമൽ എന്നിവർ നേതൃത്വം നൽകി.