covid

തൃശൂർ: ഇന്ത്യയിൽ കൊവിഡിന്റെ അടുത്തതരംഗം പ്രത്യക്ഷപ്പെട്ടതോടെ ഭീഷണിയായി കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നു. ഇന്നലെ 280 പേർക്ക് രോഗം സ്ഥിരീകരിച്ചപ്പോൾ 175 പേർ രോഗമുക്തരായി. ഇതോടെ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2,​000 ഓളമായി.

തൃശൂർ സ്വദേശികളായ 62 പേർ മറ്റ് ജില്ലകളിൽ ചികിത്സയിലാണ്. കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,05,717 ആണ്. 1,03,​166 പേരാണ് ആകെ രോഗമുക്തരായത്. സമ്പർക്കം വഴി 268 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ ആറ് പേർക്കും, ഉറവിടം അറിയാത്ത മൂന്ന് പേർക്കും,​ മൂന്ന് ആരോഗ്യ പ്രവർത്തകർക്കും രോഗബാധയുണ്ടായി.

ആശുപത്രികളിൽ കഴിയുന്നവർ


തൃശൂർ ഗവ. മെഡിക്കൽ കോളേജ് - 120
വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ - 107
സർക്കാർ ആശുപത്രികളിൽ - 38
സ്വകാര്യ ആശുപത്രികളിൽ - 109
വീടുകളിൽ കഴിയുന്നവർ - 1,​199

മരണം 500 കടന്നു


കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഔദ്യോഗിക കണക്ക് പ്രകാരം 500 കടന്നു. എപ്രിൽ അഞ്ച് വരെയുള്ള കണക്ക് പ്രകാരം റിപ്പോർട്ട് ചെയ്ത 502 പേർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. രോഗികളുടെ എണ്ണം കുറഞ്ഞ മാർച്ച് മാസത്തിൽ 60 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ അനൗദ്യോഗിക കണക്ക് പ്രകാരം മരണ സംഖ്യ ഇതിലും കൂടുതലാണെന്ന് പറയുന്നു. കൊവിഡാനന്തരം ഉണ്ടാകുന്ന മരണവും കൂടുന്നുണ്ട്.

കൊവിഡ് വാക്‌സിൻ സ്വീകരിച്ചവർ


ആരോഗ്യപ്രവർത്തകർ


ആദ്യ ഡോസ് 44,373
രണ്ടാം ഡോസ് 33,349

മുന്നണി പോരാളികൾ


ആദ്യ ഡോസ് 10672
രണ്ടാം ഡോസ് 7137

പോളിംഗ് ഓഫീസർമാർ


ആദ്യ ഡോസ് 24,262
രണ്ടാം ഡോസ് 747

45 - 59 വയസിന് ഇടയിലുള്ളവർ


ആദ്യ ഡോസ് 43,081
രണ്ടാം ഡോസ് 136

60 വയസിന് മുകളിലുള്ളവർ


ആദ്യ ഡോസ് 212316

രണ്ടാം ഡോസ് - 1505