പേരാമ്പ്ര: പേരാമ്പ്ര ഗുരു ചൈതന്യമഠത്തിൽ നടക്കുന്ന 400-ാം ദിവ്യപ്രബോധന ധ്യാന യജ്ഞസരണിക്കു മുന്നോടിയായി ഏപ്രിൽ എട്ടിന് പീതാംബര ദീക്ഷ നടക്കും. രാവിലെ 11ന് ഗുരു ചൈതന്യമഠത്തിൽ നടക്കുന്ന ചടങ്ങിൽ ആദ്യ ദീക്ഷ അങ്കമാലി ധർമ്മവിദ്യപീഠം സെക്രട്ടറി ജയപാൽ അങ്കമാലി, കുമാർ ജി ചാലക്കുടി, പവിത്രൻ നെല്ലായി നരേന്ദ്രൻ നെല്ലായി ജാനകിയമ്മ സതി സുധാകരൻ കല്ലേറ്റിൻകര അഡ്വ. ഉദയകുമാർ എന്നിവർക്ക് ധ്യാനാചാര്യൻ സച്ചിദാനന്ദ സ്വാമികൾ നൽകും. ബ്രഹ്മചാരി ശിവൻ രാവിലെ ഒമ്പതിന് ചതയ നക്ഷത്ര പൂജയ്ക്കു നേതൃത്വം നൽകും.