pooram

തൃശൂർ: ശക്തന്റെ തട്ടകം പൂരവേശത്തിലേക്ക് നീങ്ങുന്നു. പാറമേക്കാവ് വിഭാഗം പൂര പന്തലിനു കാൽനാട്ടി.ഇന്ന് രാവിലെ പത്തിന് മണികണ്ഠനാൽ പരിസരത്ത് മന്ത്രി വി.എസ് സുനിൽ കുമാർ ആണ് കാൽ നട്ടാൽ നിർവഹിച്ചത്. തേക്കിൻകാട് ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ്, ദേവസ്വം ഭാരവാഹികൾ, തട്ടക ദേശകാർ എന്നിവർ പങ്കെടുത്തു. തിരുവമ്പാടി വിഭാഗം അടുത്ത ദിവസം പന്തലിനു കാൽനട്ടും. നടുവിലാൽ, നായ്ക്കനാൽ എന്നിവിടങ്ങളിൽ ആണ് തിരുവമ്പാടി വിഭാഗം അലങ്കാര പന്തലുകൾ ഉയർത്തുക സാബിൾ വെടിക്കെട്ട് ദിവസം പന്തലുകൾ പ്രകാശം ചൊരിയും.. ആനകൾക്കുള്ള തലേക്കെട്ട്, കുട, ചമയങ്ങൾ, ആലവട്ടം, വെഞ്ചാമരം എന്നിവയുടെ നിർമ്മാണ ജോലികളെല്ലാം പുരോഗമിക്കുകയാണ്. വെടിക്കെട്ടിന്റെ പ്രാഥമിക പ്രവർത്തനങ്ങളും തുടങ്ങിയിട്ടുണ്ട്. 15 സെറ്റ് പൂര ചടങ്ങുകളിൽ കുടമാറ്റത്തിന് ഇത്തവണ നിയന്ത്രണമുണ്ടാകാനാണ് സാദ്ധ്യത. കുടമാറ്റത്തിന് സാധാരണ 60 സെറ്റ് കുടകളാണ് ഒരുക്കാറ്. ഇത്തവണ പരമാവധി 10 മുതൽ 15 സെറ്റ് കുടകളേ ഉണ്ടാകൂ. എന്നാൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ആയിട്ടില്ല. പൂരപ്രദർശനം 10 മുതൽ പൂരം പ്രദർശനം ഏപ്രിൽ പത്ത് മുതൽ നടക്കും. ഉദ്ഘാടനം പത്തിന് വൈകിട്ട് മന്ത്രി വി.എസ് സുനിൽകുമാർ നിർവഹിക്കും. പാറമേക്കാവിന് മുൻവശം തേക്കിൻകാട് മൈതാനത്ത് നടക്കുന്ന എക്‌സിബിഷനിൽ 130 സ്റ്റാളുകളാണുണ്ടാകുക.

തെക്കേ ഗോപുര

നട തുറക്കാൻ ശിവ കുമാർ

കൊമ്പൻമാരിലെ സൂപ്പർ സ്റ്റാർ തെച്ചിക്കോട്ട് കാവ് രാമചന്ദ്രന്റെ സാന്നിധ്യം കൊണ്ട് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയ പൂരത്തിന്റെ വിളംബരം അറിയിച്ചു കൊണ്ട് തുറക്കുന്ന തെക്കേ ഗോപുര വാതിൽ ഇത്തവണ കൊച്ചിൻ ദേവസ്വം എറണാകുളം ശിവ കുമാർ നിർവഹിക്കും.നെയ്തലകാവ്തെ ഭഗവതി ആണ് ഘടക പൂരങ്ങൾക്ക് വടക്കുംനാഥനിലേക്ക് പ്രവേശിക്കാനുള്ള ഗോപുര വാതിൽ തുറക്കാറുള്ളത്.

തെച്ചിക്കോട്ട് കാവിന് എഴുന്നള്ളിപ്പിനുള്ള അനുമതി ഇല്ല. കഴിഞ്ഞ ഏതാനും വര്ഷങ്ങളായി തെച്ചിക്കോട്ട് രാമചന്ദ്രന്റെ ശിരസിലെറിയാണ് നെയ്തലകാവ് ഭഗവതി ഗോപുര വാതിൽ തുറക്കാൻ എത്താറുള്ളത്. ഈ ചടങ്ങിന് പതിനായിരങ്ങൾ ആണ് സാക്ഷ്യം വഹിക്കാറുള്ളത്. കഴിഞ്ഞ തവണ കൊവിഡ് വ്യാപനത്തെ തുടർന്ന് ചടങ്ങ് നടന്നില്ല.