തൃശൂർ: കൊവിഡാനന്തര സാഹചര്യത്തിൽ സംസ്ഥാനത്തെ അമേച്വർ നാടക സമിതികളുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കേരള സംഗീത നാടക അക്കാഡമി നടപ്പിലാക്കുന്ന സാമ്പത്തിക ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി മെയ് അഞ്ച് വരെ നീട്ടി. ഇതിന്റെ ഭാഗമായി 25 നാടക സമിതികൾക്ക് രണ്ട് ലക്ഷം രൂപ വീതം ലഭിക്കും. നാടകം രൂപകൽപന ചെയ്യുന്നതിന് ഒരു ലക്ഷം രൂപയും, രണ്ട് വേദികളിൽ അവതരിപ്പിക്കുന്നതിന് ഒരു ലക്ഷം രൂപയും ഉൾപ്പെടെയാണ് രണ്ട് ലക്ഷം രൂപ അനുവദിക്കുന്നത്. അർഹരായ അമേച്വർ നാടക സമിതികൾ അപേക്ഷയും അനുബന്ധ രേഖകളും അക്കാഡമിയിൽ സമർപ്പിക്കേണ്ട തീയതി മെയ് അഞ്ചിന് വൈകിട്ട് അഞ്ച് വരെ നീട്ടിയതായി കേരള സംഗീത നാടക അക്കാഡമി സെക്രട്ടറി ഡോ. പ്രഭാകരൻ പഴശി അറിയിച്ചു.