ഗുരുവായൂർ: തിരുവെങ്കിടാചലപതി ക്ഷേത്രത്തിൽ ശ്രീകോവിലിന്റെ ഭിത്തികളിൽ വരച്ച ചുമർചിത്രങ്ങളുടെ നേത്രോന്മീലനം ഗുരുവായൂർ ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസ് നിർവഹിച്ചു. തുടർന്ന് ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ആദ്ധ്യാത്മിക സാംസ്‌കാരിക സമ്മേളനവും അദ്ദേഹം ഉദ്ഘാടനം ചെയ്തു.
ദേവസ്വം ഭരണസമിതി അംഗം എ.വി. പ്രശാന്ത് മുഖ്യാതിഥിയായി. ഗുരുവായൂർ ദേവസ്വം അഡ്മിനിസ്ട്രേറ്റർ ബ്രീജാകുമാരി, ചുമർചിത്ര പഠനകേന്ദ്രം പ്രിൻസിപ്പൽ കെ.യു. കൃഷ്ണകുമാർ, ശശി വാറനാട്ട്, പ്രഭാകരൻ മണ്ണൂർ, ബാലൻ വാറനാട്ട്, സേതു തിരുവെങ്കിടം, ശിവൻകണിച്ചാടത്ത്, ഹരി പെരുവഴിക്കാട്ടിൽ, പി. ഹരിനാരായണൻ എന്നിവർ സംസാരിച്ചു.